ഉത്തേജക മരുന്ന്‌ പരിശോധനയില്‍ ടൈസണ്‍ ഗേ പരാജയപ്പെട്ടു

തിങ്കള്‍, 15 ജൂലൈ 2013 (09:16 IST)
PRO
യുഎസ്‌എ അത്‌ലെറ്റ് ടൈസണ്‍ ഗേ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. യുഎസ്‌ ഉത്തേജക വിരുദ്ധ ഏജന്‍സി മേയ്‌ 16 നു നടത്തിയ പരിശോധനയിലാണു നൂറു മീറ്റര്‍ ഓട്ടക്കാ‍രന്‍ ഗേ പിടിക്കപ്പെട്ടത്‌.

ഗേ നല്‍കിയ സാമ്പിളില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത മാസം മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നു പിന്‍വാങ്ങുകയാണെന്നു ഗേ പ്രഖ്യാപിച്ചു.

മൊണാകോ ഡയമണ്ട്‌ ലീഗ്‌ മീറ്റിലും പങ്കെടുക്കില്ലെന്നു ഗേ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഗേയുടെ ബി സാമ്പിളിന്റെ പരിശോധന ഇനി നടക്കാനിരിക്കുന്നതേയുള്ളു.

വെബ്ദുനിയ വായിക്കുക