ഉത്തേജക മരുന്നടി: അസഫ പവലും സിംസണും പിടിയിലായി

ചൊവ്വ, 16 ജൂലൈ 2013 (12:53 IST)
PRO
100 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ടൈസണ്‍ ഗേ പിടിയിലായതിന് തൊട്ടുപിന്നാലെ മരുന്നടിക്ക് ജമൈക്കന്‍ താരങ്ങളായ 100 മീ. മുന്‍ ലോക റെക്കോഡുകാരന്‍ അസഫ പവല്‍, മോസ്‌കോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററില്‍ വെള്ളിനേടിയ അപ് ഷെറോണ്‍ സിംപ്‌സണ്‍ എന്നിവരും കുടുങ്ങി.

ജമൈക്കയിലെ കിങ്സ്റ്റണില്‍ ജൂണില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവരില്‍ ജമൈക്കന്‍ ഉത്തേജകവിരുദ്ധ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ അസഫ പവലും ഷെറോണ്‍ സിംപ്‌സണുമടക്കം അഞ്ചുപേര്‍ പിടിയിലായ വിവരം ചെയര്‍മാന്‍ ഹെര്‍ബ് എലിയട്ട് ആണ് വെളിപ്പെടുത്തിയത്.

മുതിര്‍ന്ന താരങ്ങള്‍ ഇത്തരത്തിലുള്ള ഉത്തേജക മരുന്നടി ക്രമക്കേടുകളില്‍ പിടിയിലാകുന്നത് കായിക മേഖലയ്ക്ക് കനത്ത നാണക്കേടാണെന്ന് ഹെര്‍ബ് എലിയട്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക