ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പിംഗ് കോച്ചായി വിദേശ കോച്ചിനെ കൊണ്ടുവരാന്‍ നീക്കമായി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പിംഗ് കോച്ചായി വിദേശ വിദഗ്ദ്ധനെ കൊണ്ടുവരുമെന്ന് ഹോക്കി ഇന്ത്യ തലവന്‍ ഹരീന്ദര്‍ ബത്രയാണ് അറിയിച്ചത്.
മോശം പ്രകടനത്തിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഓസ്ട്രേലിയക്കാരനായ മുഖ്യപരിശീലകന്‍ മൈക്കേള്‍ നോബ്സിനെ ഇന്ത്യ പുറത്താക്കിയിരുന്നു. സ്വദേശിയായ എം കെ കൗശിക്കാണ് ഇപ്പോള്‍ മുഖ്യപരിശീലകന്‍. ആഗസ്റ്റ് 24ന് തുടങ്ങുന്ന ഏഷ്യാകപ്പിന് മുമ്പ് വിദേശ ഗോള്‍കീപ്പിംഗ് കോച്ചിനെ നിയമിക്കാനാണ് തീരുമാനം.