ആറ് ഭാവിതാരങ്ങളെ കണ്ടെത്തിയത് പി ടി ഉഷ

തിങ്കള്‍, 11 ഫെബ്രുവരി 2013 (17:06 IST)
PRO
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കായിക ടാലന്റ് ഹണ്ടില്‍ നിന്നും ഭാവി വാഗ്ദാനങ്ങളായ ആറ് അതിവേഗക്കാരെ തിരഞ്ഞെടുത്തത് പയ്യോളി എക്സ്പ്രെസ് പി ടി ഉഷ. 12 നഗരങ്ങളില്‍ നിന്നുമുള്ള 72 പേരില്‍ നിന്നുമാണ് ഉഷ ആറ് പേരെ തിരഞ്ഞെടുത്തത്.

ചെന്നൈ സ്വദേശി എം എസ് അരുണ്‍, കൊല്‍ക്കത്ത സ്വദേശി അനിതാ ദാസ്, പൂനൈ സ്വദേശിനി സിദ്ദി ഹിരെ, ന്യൂഡല്‍ഹി സ്വദേശിനി ഷബ്നം നായിക് , മുംബൈ സ്വദേശി നിലേഷ് ബാട്രെ എന്നിവരെ അവസാനഘട്ടത്തില്‍ ഉഷയാണ് തിരഞ്ഞെടുത്തത്.
അത്ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്പോര്‍ട്സ് അക്കദമികളും ചേര്‍ന്നാണ് ഈ മത്സരം സംഘടിപ്പിച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തില്‍ 10,000ഓളം കുട്ടികള്‍ പങ്കെടുത്തു. തിരഞ്ഞെടുത്ത ആറുപേരും ഓസ്ട്രേലിയയില്‍ പരിശീലനത്തിനായി പോകും.

വെബ്ദുനിയ വായിക്കുക