ആര്‍സനലിന് സമനില

വ്യാഴം, 30 ജനുവരി 2014 (09:40 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്‌ ഫുട്ബോളില്‍ ആര്‍സനല്‍ സതാമ്പ്ടണോട്‌ 2-2 സമനിലയില്‍ മത്സരം അവസാനിപ്പിച്ചു. ഇതോടെ നാലു പോയിന്റ്‌ ലീഡ്‌ നേടാനുള്ള അവസരം ആര്‍സനല്‍ നഷ്ടമാക്കി.

അതേസമയം, മുന്‍നിരക്കാരായ ലിവര്‍പൂള്‍ ഉഗ്രന്‍ വിജയത്തോടെ പോരാട്ടം ശക്‌തമാക്കി. ഹോംഗ്രൗണ്ടായ ഏന്‍ഫീല്‍ഡില്‍ അവര്‍ 4-0ന്‌ എവര്‍ട്ടണെ കീഴടക്കി. താളം കണ്ടെത്താന്‍ വിഷമിക്കുന്ന, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, പുതുതായി ടീമിലെത്തിയ യുവാന്‍ മാട്ടയുടെ മികവില്‍ കാഡിഫ്‌ സിറ്റിയെ തോല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക