ആന്‍ഡി റോഡിക് വിരമിക്കുന്നു

വെള്ളി, 31 ഓഗസ്റ്റ് 2012 (17:27 IST)
PRO
PRO
ആന്‍ഡി റോഡിക് അന്താരാഷ്ട്ര ടെന്നീസില്‍ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. യു എസ് ഓപ്പണ്‍ തന്‍റെ അവസാന ടൂര്‍ണമെന്‍റ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉചിത സമയത്താണു വിരമിക്കലെന്ന് അദ്ദേഹം പറഞ്ഞു. പരുക്കു മൂലം ഈ വര്‍ഷം നിരവധി മത്സരങ്ങളില്‍ നിന്നു റോഡിക് വിട്ടു നിന്നിരുന്നു. യു എസ് ഓപ്പണിലെ രണ്ടാം റൌണ്ടില്‍ ഓസ്ട്രേലിയന്‍ താരം ബെര്‍ണാഡ് ടോക്കിമിനെ നേരിടുന്നതിന് തൊട്ടുമുന്‍പാണ് റോഡിക് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

2003 ല്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റോഡിക്കിന് 32 എടിപി കിരീടങ്ങളും 33 ഡേവിസ് കപ്പ് വിജയങ്ങളും സ്വന്തമായിരുന്നു. 2003 ലെ യുഎസ് ഓപ്പണ്‍ കിരീടമാണ് ഏക ഗ്രാന്‍ഡ് സ്ലാം. മൂന്നു തവണ വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തി.

‘ഇത്രയും കാലം എന്നെ പ്രോത്സാഹിപ്പിക്കുകയും എനിയ്ക്ക് പിന്തുണനല്‍കി കൂടെ നിന്നവരുമായ നിരവധി പേരുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. വിരമിക്കലിന് ശേഷം എന്തെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല, എങ്കിലും താത്പര്യമുള്ള ചില മേഖലകളുണ്ട്, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം’- റോഡിക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക