ആനന്ദ് സമ്മര്‍ദ്ദത്തില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം മത്സരവും സമനിലയില്‍
ചൊവ്വ, 19 നവംബര്‍ 2013 (19:35 IST)
PTI
PTI
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം മത്സരവും സമനിലയില്‍ പിരിഞ്ഞു. എട്ടാം മത്സരവും സമനിലയില്‍ ആയത് ആനന്ദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതോടെ 12 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 5.5 പോയിന്റോടെ നേര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ മുന്നിലാണ്.
ആനന്ദിന് 3 പോയിന്റാണുള്ളത്. ആദ്യം ആറര പോയന്റ് നേടുന്നയാള്‍ ജേതാവാകുമെന്നതിനാല്‍ വരുംദിനങ്ങളില്‍ ആനന്ദിനെ കാത്തിരിക്കുന്നത് അതിനിര്‍ണായക പോരാട്ടങ്ങളാണ്. ടൂര്‍ണമെന്റില്‍ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതില്‍ മൂന്ന് തവണയും കാള്‍സനാണ് വെളള കരുക്കള്‍.