ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലോക കാന്‍ഡിഡേറ്റ്‌സ് ചെസിന്റെ ഏഴാം റൗണ്ടില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്ലറുമായി സമനില. ടൂര്‍ണമെന്റിലെ ആനന്ദിന്റെ തുടര്‍ച്ചയായ നാലാം സമനിലയാണിത്.
ഇതോടെ നാലര പോയന്റ് നേടിയ ആനന്ദ് അര്‍മേനിയയുടെ ലെവോണ്‍ അറോണിയനോടൊപ്പം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറാം റൗണ്ടില്‍ റഷ്യയുടെ സെര്‍ജി കാര്‍ജാകിനെ അറോണിയന്‍ കീഴടക്കി.