ആംസ്ട്രോംഗിനെതിരെ കേസ്

ശനി, 9 ഫെബ്രുവരി 2013 (10:57 IST)
PRO
ഉത്തേജക മരുന്നടിക്ക് പിടിയിലായി മെഡല്‍ തിരിച്ചെടുക്കേണ്ടി വന്ന അമേരിക്കന്‍ സൈക്ളിംഗ് താരം ലാന്‍സ് ആംസ്ട്രോംഗ് സ്പോണ്‍സര്‍ഷിപ്പായി ഏറ്റുവാങ്ങിയ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അമേരിക്കന്‍ ഇന്‍ഷ്വറന്‍സ് കമ്പനി കോടതിയില്‍ ഹര്‍ജി നല്‍കി.

ടൂര്‍ ഡി ഫ്രാന്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിച്ചപ്പോഴാണ് കമ്പനി ആംസ്ട്രോംഗിന് പണം നല്‍കിയത്. മരുന്നടി തെളിഞ്ഞതിനെത്തുടര്‍ന്ന് ആംസ്ട്രോംഗിന്റെ ഏഴ് ടൂര്‍ഡി ഫ്രാന്‍സ് കിരീടങ്ങളും തിരികെ വാങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക