മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ തോല്പിച്ച് ബെലാറസിന്റെ വിക്ടോറിയ അസരങ്ക കിരീടം നേടി. പരുക്കിന്റെ ഭീഷണിയിലും കലാശക്കളിയില്‍ വീര്യം ചോരാതെ നിന്ന സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പത്തൊമ്പതുകാരിയായ അസരങ്ക തോല്പിച്ചത്.
71 മിനുറ്റുകള്‍ കൊണ്ടാണ് അസരങ്ക ലോകചാമ്പ്യനെ അട്ടിമറിച്ചത്. അസരങ്കയുടെ ആദ്യ മുന്‍ നിര കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ടായിരുന്നു സെറീന കലാശക്കളിക്ക് ഇറങ്ങിയത്.
പരുക്കാണ് സെറീനയ്ക്ക് വിനയായത്. ഫൈനലില്‍ നിന്ന് പിന്മാറണോ എന്നുപോലും താന്‍ ആലോചിച്ചിരുന്നതായി അവര്‍ പറഞ്ഞു.
അസരങ്കയുടെ ഇക്കൊല്ലത്തെ മൂന്നാം കിരീടമാണിത്. ബ്രിസ്ബെയ്നിലും ടെന്നസീയിലും ആയിരുന്നു ബെലാറസിന്റെ കൌമാരതാരം നേരത്തെ കിരീടങ്ങള്‍ നേടിയത്. പതിനൊന്നാം സീഡ് താരമാണ് അസരങ്ക.