അഴിമതി: കലാപരിപാടിക്ക് ശില്പ ഷെട്ടിക്ക് കല്‍മാഡി മുക്കാല്‍കോടി രൂപ നല്‍കി
ചൊവ്വ, 5 ഫെബ്രുവരി 2013 (13:13 IST)
PRO
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനത്തോട് അനുബന്ധിച്ച് കലാപരിപാടി നടത്തിയ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ എന്റര്‍ടൈന്‍മെന്റ് സ്ഥാപനത്തിന് 71.73 ലക്ഷം രൂപ നല്‍കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അപ്പോള്‍ ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിയുടെ തീരുമാന പ്രകാരമാണ് ഈ പണം നല്‍കിയതെന്നാണ് സിബിഐ കണ്ടെത്തിയത്.
കല്‍മാഡിയെ തൃപ്തിപ്പെടുത്താനാണ് ഫരീദാബാദ് ആസ്ഥാനമായുള്ള ജെം ഇന്റര്‍നാഷണല്‍ വഴി ശില്പ ഷെട്ടിയുടെ വിസ് ക്രാഫ്ട് ഇന്റര്‍നാഷണല്‍ ഇന്റടൈന്‍മെന്റിന് പണം നല്‍കിയത്. 2008 ഒക്‌ടോബര്‍ 30 നാണ് 71,73,950 രൂപയുടെ ചെക്ക് ജെം ഇന്റര്‍നാഷണല്‍ നല്‍കിയത്.
ഗെയിംസില്‍ ഡിജിറ്റല്‍ ടൈം ബോര്‍ഡ് സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ 90 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്. വിസ് ടൈമിംഗ് കമ്പനി ഒമേഗയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിയ വകയിലാണ് 90 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയത്.
സ്പാനീഷ് കമ്പനിയായ എംഎസ്എല്‍ 62 കോടിക്ക് ഗെയിംസ് ഉപകരണങ്ങള്‍ നല്‍കാമെന്ന് വ്യക്തമാക്കിയെങ്കിലും വന്‍ തുക മുടക്കി ഒമേഗയില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങിയ വഴി 90 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്.