ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ 1,500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കന്‍ താരം കാത്തി ലെഡെക്കിക്ക് ലോക റെക്കോഡോടെ സ്വര്‍ണം. ഫൈനലില്‍ 16-കാരിയായ കാത്തി 15 മിനിറ്റ് 36.56 സെക്കന്റ്റില്‍ നീന്തിയാണ് തന്റെ ലോകറെക്കോര്‍ഡ് കൈവരിച്ചത്.
2009 ല്‍ അമേരിക്കയുടെ ജസിക്ക ഹാര്‍ഡി കുറിച്ച 15 മിനിറ്റ് 42.54 സെക്കന്‍ഡിന്റെ റെക്കോഡാണ് ആറ് സെക്കന്‍ഡ് വ്യത്യാസത്തില്‍ കാത്തി ലെഡെക്കി മറികടന്നത്. ഡെന്മാര്‍ക്കിന്റെ ലോട്ടെ ഫ്രിസ് ഈയിനത്തില്‍ വെള്ളി നേടി. ന്യൂസീലന്‍ഡിന്റെ ലോറന്‍ ബോയ്‌ലെക്കാണ് വെങ്കലം.
ടൂര്‍ണമെന്റില്‍ 10 സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമായി ചൈനയാണ് മെഡല്‍ നിലയില്‍ മുന്നില്‍. ഏഴ് സ്വര്‍ണവും ആറ് വെള്ളിയുമടക്കം 17 മെഡല്‍ നേടിയ അമേരിക്ക രണ്ടാം സ്ഥാനത്തും ഏഴ് സ്വര്‍ണവും നാല് വെള്ളിയുമടക്കം 14 മെഡല്‍ നേടിയ റഷ്യ മൂന്നാം സ്ഥാനത്തുമാണ്.