അഞ്ജുവിന് നഷ്ടപ്പെട്ട ഒളിമ്പിക് മെഡല്‍ വഴിയിലേക്ക് എത്ര ദൂരം?

വ്യാഴം, 14 മാര്‍ച്ച് 2013 (17:05 IST)
PRO
ഏഥന്‍സ് ഒളിംപിക്സില്‍ മെഡലുകള്‍ നേടിയ രണ്ട് റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്താരം അഞ്ജു ബോബി ജോര്‍ജ് അതിലേക്കെത്തുമോയെന്നാണ് കായിക ലോകം നോക്കിയിരിക്കുന്നത്.

ഏഥന്‍സില്‍ ആറാം സ്ഥാനമാണ് അഞ്ജുവിന് ആദ്യം ലഭിച്ചിരുന്നത്. യുഎസ് താരം മരിയന്‍ ജോണ്‍സ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ അഞ്ചാം സ്ഥാനമായി.

അന്നു വെങ്കലം കര്‍സ്ഥമാക്കിയ തത്യാന കൊട്ടോവയും 2005ലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അടുത്തിടെ വ്യക്തമായിരുന്നു. ഏഥന്‍സില്‍ വെള്ളി നേടിയ ഐറിന സമാജിനയെ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ കഴിഞ്ഞ വര്‍ഷം വിലക്കി.

ഈ സാഹചര്യത്തില്‍ ഒളിംപിക്സിനിടെ ശേഖരിച്ച ഇരുവരുടെയും സാംപ്ള്‍ വീണ്ടും പരിശോധിക്കണമെന്നായിരിക്കു അഞ്ജു ആവശ്യപ്പെടുക.

സമയ പരിധിക്കു മുന്‍പായിരുന്നു ആ ഒളിമ്പിക്സ് എന്നതാണ് അഞ്ജുവിന്‍റെ ഒളിംപിക് മെഡലിനു മുന്നിലുള്ള ഒരു പ്രതിസന്ധി. ഇരുവരും ഒളിംപിക്സില്‍ മരുന്നടിച്ചിരുന്നു എന്ന് മറ്റു തെളിവുകളൊന്നും കിട്ടിയിട്ടില്ലതാനും. എട്ടു വര്‍ഷമെന്ന പരിധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ മൊണോക്കോ ലോക ചാംപ്യന്‍ഷിപ്പില്‍ കൊട്ടോവ മരുന്നടിച്ചെന്നു വ്യക്തമായതോടെ, അന്നു നേടിയ സ്വര്‍ണ മെഡല്‍ തിരിച്ചെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ അഞ്ജുവിന്‍റെ വെള്ളി സ്വര്‍ണമായി മാറും.

വെബ്ദുനിയ വായിക്കുക