അടിക്കു തിരിച്ചടി, ഇതു സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെ പിന്നിലാക്കി സിന്ധു

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (13:40 IST)
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ വിജയം. ജപ്പാന്റെ നൊസോമി ഒകുഹാരയെ 22–20, 11–21, 21–18 സെറ്റുകൾക്കാണ് സിന്ധു തോല്‍പ്പിച്ചത്. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു. 
 
റിയോ ഒളിംപിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. കൊറയയിൽ സിന്ധുവിന്റെ മധുരപ്രതികാരവും. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരും പോരാടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍