സ്മാർട്ട്ഫോണാണ് ഇപ്പോൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. രാത്രി ഏറെ വൈകും വരെ നമ്മുടെ കൂട്ട് സ്മാർട്ട്ഫോണിനോടാണ്. രാവിലെ മിക്ക ആളുകൾ എഴുന്നേൽക്കുന്നതും സ്മാർട്ട്ഫോൺ കണികൊണ്ടുതന്നെ. എന്നാൽ ഇങ്ങനെ സ്മാർട്ട്ഫോണുകൾ കണികണ്ടുണരുന്നത് അത്യന്തം ദോഷകരമാണ് എന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു.
സ്മർട്ട് ഫോൻ കിടക്കുന്നതിന് അടുത്ത് വക്കാൻ പാടില്ല. രാവിലെ എഴുന്നേറ്റ ഉടനെ കണ്ണാടി നോക്കുന്നതും ദോഷകരമാണ്. സ്മാർട്ട്ഫോണിലും ഇതേ പ്രശ്നം ഉണ്ടാകും. സ്മാർട്ട്ഫോണിലെ സ്ക്രീനുകൾ പ്രതിബിംബം ഉണ്ടാക്കുന്നതിനാൽ കണ്ണാടി നോക്കുന്നതിന് സമാനമായ ഫലമാണ് രാവിലെ ഉണരുമ്പോൾ തന്നെ സ്മാർട്ട്ഫോൻ കണികാണുന്നതിലൂടെ ഉണ്ടാവുക.
കിടപ്പുമുറികളിൽ വക്കുന്ന ചിത്രങ്ങളിലും പ്രത്യേകം ശ്രദ്ധ വേണം. നദികൾ, പായക്കപ്പലുകൾ, ആയുധങ്ങൾ, പേടിപ്പെടുത്തുന്ന വികൃത രൂപങ്ങൾ എന്നിവയുടെ ചിത്രങ്ങൾ കിടപ്പുമുറികളിൽ സ്ഥാപിക്കരുത്, ഇത്തരം ചിത്രങ്ങൾ കണികാണുന്നത് ദോഷ ഫലങ്ങൾ ഉണ്ടാക്കും. നദികൾ ഒഴുക്ക് നിലച്ച് കാണുന്നത് നല്ലതല്ല എന്നതിനാലാണ് നദികളുടെ ചിത്രങ്ങൾ കിടപ്പുമുറികളിൽ സ്ഥാപിക്കരുത് എന്ന് പറയാൻ കാരണം.