149 യാത്രക്കാരുമായി പോയ എത്യോപ്യൻ വിമാനം തകർന്നുവീണു

ഞായര്‍, 10 മാര്‍ച്ച് 2019 (15:16 IST)
അഡിസ് അബാബ: 149പേരുമായി യാത്ര തിരിച്ച എത്യോപ്യൻ വിമാനം തകർന്നു വീണു. പ്രാദേശിക സമയം രാവിലെ 8.44ഓടെയായിരുന്നു അപകടം എന്ന് എത്യോപ്യൻ വിമാന കമ്പനി വക്താവ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യൂന്നു.
 
എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽനിന്നും കെനിയയിലെ നെയ്‌റോബിയിലേക്ക് പുറപ്പെട്ട ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അഡിസ് അബാബയിൽനിന്നും 62 കിലോ മീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.
 
149 യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ  നിരവധി പേർ മരിച്ചതായി എത്യോപ്യൻ പ്രധാനമത്രിയുടെ ഓഫീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്യോപ്യൻ പ്രധാനമത്രി അനിശോചനം രേഖപ്പെടുത്തി. വിമാനം തകർന്നുവീഴാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍