കുങ്കുമം നെറ്റിയിൽ കുറിയായിട്ടാണോ വരയ്ക്കുന്നത്, ചന്ദനം തൊടുന്നത് ഇങ്ങനെയോ? - രണ്ടും ആപത്ത്

Webdunia
തിങ്കള്‍, 28 മെയ് 2018 (12:44 IST)
വിശ്വാസങ്ങളുടെ വലിയൊരു കുടക്കീഴിലാണ് നാമിപ്പോഴും കഴിയുന്നത്. ഹിന്ദുമതാചാര പ്രകാരം വിശ്വാസങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ട്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശേഷം ചന്ദനം തൊടുന്നതിലുമെല്ലാം വിശ്വാസത്തിന് വളരെ വലിയ പങ്കാണുള്ളത്. ഇതിലെല്ലാം ജ്യോതിഷത്തിലും പറയുന്നു. ജ്യോതിഷ വിധിപ്രകാരം ചിലതൊന്നും തെറ്റായ രീതിയിൽ ചെയ്യാൻ പാടില്ലത്രേ, അത് ആപത്താണ്.  
 
അത്തരത്തിൽ തെറ്റായ രീതിയിൽ ചെയ്താൽ പിന്നീടുള്ള ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് നെറ്റിയിൽ കുറി തൊടുന്നത്. അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു.
 
എന്നാൽ, ഇന്ന് കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. ഇപ്പോൾ അമ്പലങ്ങളിൽ പോകുമ്പോൾ മാത്രമാകും കുറി തൊടുന്നത്. കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്.
 
ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്.
 
കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ. ഇതെല്ലാം തെറ്റായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ അതിൽ കാര്യമില്ലെന്നാണ് വെപ്പ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article