സ്വപ്‌നത്തിന്റെ പൊരുള്‍ എന്താണെന്നറിയാമോ ?

Webdunia
വെള്ളി, 22 ജൂണ്‍ 2018 (14:50 IST)
സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍വരെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്.  ആശങ്കകളും സന്ദേഹങ്ങളും പകരാന്‍ ശേഷിയുള്ള വിചിത്രമായ ഒരു അവസ്ഥയാണ് സ്വപ്‌നം.

നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ മനസിനെ ഒരു പരിധിവരെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ പലതരത്തിലുള്ള വിശേഷണങ്ങളും സ്വപ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ഉറക്കത്തിനും ഉണര്‍ച്ചയ്‌ക്കുമിടയില്‍ മനസിലൂടെ കടന്നു പോകുന്ന സംഭവങ്ങളാണ് സ്വപ്‌നങ്ങള്‍ എന്നു പറയുന്നത്. അഗാധമായ ഉറക്കത്തില്‍ സ്വപ്‌നം കടന്നുവരാറില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

എന്നാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ സ്വപ്‌നമായി കാണുന്നു എന്നതാണ് സത്യം. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article