സമ്പത്ത് വർദ്ധനയുണ്ടാകാൻ കഠിനപ്രയത്‌നം മാത്രം പോരാ, ഇതും അറിഞ്ഞിരിക്കണം!

ബുധന്‍, 20 ജൂണ്‍ 2018 (14:25 IST)
വീട്ടിൽ ധനം ഉണ്ടാകുന്നതിന് വീടിന്റെ സ്ഥാനവും പ്രധാന പങ്കുവഹിക്കുന്നു. ഇത് വെറുതേ പറയുന്നതല്ല. ജ്യോതിഷത്തിലും ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്. വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനാണ് കുബേരൻ. അതുകൊണ്ടുതന്നെ വടക്ക് ദിക്കിനെ വേണ്ടരീതിയിൽ പരിപാലിച്ചാൽ അനുദിനം സമ്പത്ത് വർദ്ധനയുണ്ടാകും എന്നാണ് വിശ്വാസം.
 
വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അനുകൂല ഊർജ്ജം ലഭിക്കും. ധന നഷ്‌ടം അധികം സംഭവിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. 
 
കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ ഭൂമിയിൽ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. വടക്ക് ദർശനമുള്ള വീടുകളിൽ താമസിക്കുന്നവർ കഠിനാധ്വാനികളായിരിക്കും. അവർക്ക് തൊഴിൽ തടസ്സങ്ങളും വ്യാപാര തടസ്സങ്ങളും ഒന്നുംതന്നെ ഉണ്ടാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍