ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ് വിവാഹം. ജ്യോതിഷപരമായി പല കാരണങ്ങൾ കൊണ്ടും വിവാഹം നടക്കാൻ കാലതാമസം വരാറുണ്ട്.
ഒരു പെൺകുട്ടിക്കു ശരിയായ വിവാഹപ്രായവും ആഗ്രഹവും ഉണ്ടായിരുന്നിട്ടും അവൾക്ക് അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിനും ഒരു പ്രതിവിധി ഉണ്ട്. അല്പം വിചിത്രമായി തോന്നാമെങ്കിലും പരീക്ഷിച്ചുനോക്കാവുന്നതാണ് .
പരിപൂർണ്ണ വിശ്വാസത്തോടെ വിവാഹം നിശ്ചയിച്ച മറ്റൊരു പെൺകുട്ടിയുടെ വസ്ത്രം വിവാഹ തടസ്സം നേരിടുന്ന പെൺകുട്ടി ധരിക്കുക . അപ്രകാരം ചെയ്യുന്ന പെൺകുട്ടി ഉടൻ തന്നെ അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്തും എന്നാണ് ജ്യോതിഷം പറയുന്നത്.
വിവാഹം വൈകുന്ന പെൺകുട്ടി ഒരു വെള്ളിയാഴ്ച രാത്രി എട്ട് ഉണങ്ങിയ ഈന്തപ്പഴം തിളപ്പിച്ച് ഇവ കട്ടിലിനടുത്ത്, തിളപ്പിച്ച വെള്ളത്തിനൊപ്പം സൂക്ഷിക്കണം, പിറ്റേന്ന് രാവിലെ കുളിച്ച് ഇവ നദിയിൽ താഴ്ത്തുക .അവൾ താമസിയാതെ തന്നെ യോഗ്യനായ ഒരു പങ്കാളിയെ കണ്ടെത്തുന്നതാണ്.
വിവാഹ കാലതാമസം അവസാനിപ്പിക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു വഴിയുണ്ട്. നിങ്ങളുടെ ജ്യോത്സ്യനെ കൊണ്ട് നല്ല മുഹൂർത്തം നോക്കി ഒരു വാഴയുടെ വേരുകൾ നേടുക.ഇത് ആരാധനയിലൂടെ ഊർജ്ജസ്വലമാക്കുക, തുടർന്ന് മഞ്ഞ തുണിയിൽ പൊതിഞ്ഞ് കൈവശം സൂക്ഷിക്കുക.
വിവാഹതടസ്സം നേരിടുന്ന പെൺകുട്ടികൾ കഴുത്തിൽ ഗോമേദക രത്നത്തിൽ നിർമ്മിച്ച ഒരു ശിവലിംഗം ധരിക്കണം. ശിവലിംഗം മറ്റുള്ളവർക്ക് വ്യക്തമായി കാണുംവിധം ധരിക്കാൻ ശ്രദ്ധിക്കുക . വൈകാതെ തന്നെ അവൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അത് ആകർഷിക്കാൻ ഇടവരും.
വിവാഹ തടസ്സം നേരിടുന്ന പെൺകുട്ടി 43 ദിവസത്തേക്ക് ഒരു അരയാലിന് വെള്ളം അർപ്പിക്കുകയും അവിടെ ഒരു ദീപം കത്തിക്കുകയും വേണം. (ശുദ്ധമായ നെയ്യ് വിളക്ക്). ഞായറാഴ്ചകളിലും ആർത്തവത്തിലും സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല.
വിവാഹം വൈകുന്ന ആൺകുട്ടികളും പെൺകുട്ടികളും അവരുടെ കുളിക്കാനുള്ള വെള്ളത്തിൽ അൽപം മഞ്ഞൾപ്പൊടി കലർത്തി, കുളി കഴിഞ്ഞ ശേഷം കുങ്കുമം ഉപയോഗിച്ചു നെറ്റിയിൽ ഒരു തിലകം ഇടുന്നത് വിവാഹ തടസ്സം മാറാൻ നല്ലതാണെന്നു ജ്യോതിഷം പറയുന്നു.