പേരിലാണ് കുഴപ്പം, പ്രധാന വില്ലൻ സംഖ്യാ ശാസ്ത്രമാണ്

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (14:46 IST)
പേരിൽ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്ന് നമ്മൾ പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ടാകും. ഇതിനുദാഹരണം പ്രശസ്തരായ നടീനടന്മാർ തന്നെയാണ്. യഥാർത്ഥ പേരിൽ നിന്നും മാറി മറ്റൊരു പേര് സ്വീകരിച്ചപ്പോൾ അവർക്കുണ്ടായ പ്രശസ്തിയും പേരും വളരെ വലുതാണ്. 
 
ഇതിനുദാഹരണമാണ് നയൻ‌താര, ഭാവന തുടങ്ങിയവർ. കാർത്തികയെന്ന പേരിൽ നിന്നും ഭാവനയെന്ന പേരിലേക്കും ഡയാന എന്ന പേരിൽ നിന്നും നയൻ‌താര എന്ന പേരിലേക്കും മാറിയതോടെയാണ് നടിമാർക്ക് അവസരങ്ങൾ ലഭിച്ചു തുടങ്ങിയതെന്ന സംസാരമുണ്ട്.
 
എന്നാൽ പേരിലെ കേവലം ചില അക്ഷരങ്ങൾക്ക് ഇത് നൽനാകുമോ എന്നാവും പലരും ആലോചിക്കുന്നത്. എന്നാൽ സംശയിക്കേണ്ടതില്ല. സംഖ്യാ ശാസ്ത്രം ആണ് ഇതിനു പിന്നിലെ രഹസ്യം. അക്ഷരങ്ങളേക്കാൾ സംഖ്യയ്ക്കാണ് റോൾ എന്ന് ചുരുക്കം.
 
അക്ഷരങ്ങളെ സംഖ്യകളാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് ഇത് സധ്യമാകുന്നത്. ചില സംഖ്യകൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയും. അതേസമയം ചില സംഖ്യകൾ ദോഷകരവുമാണ് എന്ന് സംഖ്യാ ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്.
 
സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം ശോഭിച്ചു നിൽക്കുന്നവരീൽ പലരും രഹസ്യമായും പരസയമായും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൽ വരുത്തിയിട്ടുണ്ട് എന്നതാണ് സത്യം 
 
പേരിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കി, സംഖ്യ കൂട്ടി അവസാനം ഒന്നാണ്  ലഭിക്കുന്ന സംഖ്യ എങ്കിൽ പേര് ഉത്തമമാണ്. ഒന്ന് ഭാഗ്യസംഖ്യയായി വരുന്നത് അത്യുത്തമം എന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. കുട്ടികളുടെ ജനന സമയത്ത് സംഖ്യാ ജ്യോതിഷ പ്രകാരം പേരിടുന്നത് ഗുണങ്ങൾ നൽകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article