ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ മൂക്കിത്തിയിടുന്നത് ട്രെൻഡാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ആചാരവുമാണ്. എന്നാൽ എത് ഭാഗത്ത് മൂക്കുത്തിയണിയണം എന്നത് എല്ലാവർക്കും സംശയമാണ്. സാധാരണഗതിയിൽ സ്‌ത്രീകൾ ഇടത് ഭാഗത്ത് മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്ന് വേദം പറയുന്നു.
സ്വർണം മുതൽ ഫാൻസി മോഡൽ വരെയുള്ള മൂക്കുത്തികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ മൂക്കുത്തിയായി അണിയുന്നതിന് സ്വർണമാണ് ഏറ്റവും ഉത്തമമെന്നും പറയുന്നു. ദൈവീകമായ സ്വർണത്തിന് ലക്ഷ്‌മീദേവിയുടെ കാരകത്വമുണ്ടെന്നും പറയുന്നു.
വജ്രവും വെള്ളിയുമൊക്കെ ഉണ്ടെങ്കിലും അത് എല്ലാവർക്കും യോജിച്ചതായിരിക്കില്ല. മൂക്കിന്റെ ഇടത് ഭാഗം സ്‌ത്രീയുടെ പ്രത്യുൽപ്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. മൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്താകുകയും തന്മൂലം ആർത്തവ വേദനയും പ്രസവവേദനയും കുറയുമെന്നും പറയുന്നു.