ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നത് ദോഷമോ ?

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (16:48 IST)
ഒരു സ്ത്രീയുടെ ജീവതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഘട്ടമാണ് ഗര്‍ഭകാലം. വളരെ മനോഹരമായ കാലഘട്ടം കൂടിയാണിത്. ഗർഭകാലത്തെ അമ്മയുടെ ആരോഗ്യം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണ്ടയൊന്നാണ്.ആരോഗ്യം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഈ സമയത്ത് വളരെ ശ്രദ്ധ ആവശ്യമാണ്. 270-280 ദിവസം വളരെ കരുതലോടെയാണ് മുന്നോട്ട് കൊണ്ടുപോകെണ്ടത്. 

ഗ്രഹണ സമയത്ത് രൂപപ്പെടുന്ന ഊര്‍ജം ഗര്‍ഭിണിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നാണ് വിശ്വാസം. ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ചന്ദ്രഗ്രഹണ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഗ്രഹണം പൂര്‍ത്തിയായതിന് ശേഷം മാത്രം കുളിക്കുക. ഈ സമയം ഭക്ഷണം കഴിക്കാൻ പാടില്ല. ഗ്രഹണത്തിന് മുൻപോ ശേഷമോ ഭക്ഷണം കഴിക്കുന്നതാണ് അനയോജ്യം. ഈ സമയം ഉറങ്ങരുത് പകരം ഈശ്വരസ്തുതികള്‍ ജപിക്കുന്നത് ഉത്തമമാണ്.

ഗർഭിണികൾ ഈ സമയം വീടിന് പുറത്തിറങ്ങരുത്. നഗ്നനേത്രം ഉപയോഗിച്ച് ഗ്രഹണം സമയം ചന്ദ്രനെ നോക്കാൻ പാടില്ല. ഗ്രഹണസമയത്ത് മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഗ്രഹണസമയത്ത് ലോഹനിര്‍മ്മിത വസ്തുക്കള്‍ ധരിക്കുന്നത് ഒഴിവാക്കുക. ഗര്‍ഭിണികള്‍ ദര്‍ഭപുല്ലിൽ ഇരിക്കണമെന്നും സന്താന ഗോപാല മന്ത്രം ജപിക്കണമെന്നും ആചാര്യന്മാര്‍ പറയുന്നു.
 
 
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ജൂലയ് 17 ബുധനാഴ്ച അഞ്ച് മണിക്കൂറും 45 മിനിറ്റും നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം രാത്രി 12.13 മണിക്കാണ് ആരംഭിക്കുക. തുടര്‍ന്ന് 1.31 ന് ഭാഗികമാകുകയും മൂന്ന് മണിക്ക് പൂര്‍ണമാകുകയും ചെയ്യും. പുലര്‍ച്ചെ 5.47 നാണ് ചന്ദ്രഗ്രഹണം അവസാനിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article