ഈ ദിവസങ്ങളിൽ തുളസി നുള്ളാറുണ്ടോ?

Webdunia
ശനി, 2 ജൂണ്‍ 2018 (12:49 IST)
ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. തുളസിതറയില്‍ വിളക്ക്‌ വച്ച്‌ പ്രദക്ഷിണം ചെയ്യുന്നത്‌ സുഖഫലങ്ങള്‍ നല്‍കുമെന്ന്‌ വിശ്വിസിക്കുന്നു. തുളസിയുടെ അഗ്രത്തില്‍ ബ്രഹ്മാവും അടിയില്‍ ശങ്കരനും മധ്യഭാഗത്ത്‌ മഹാവിഷ്ണുവും സ്ഥിതിചെയ്യുന്നു എന്നാണ്‌ ഐതീഹ്യം. സംസ്‌കൃതത്തിൽ തുളസിയെന്നാൽ തുലനമില്ലാത്തത് എന്നാണ് അർത്ഥം. തുളസിയുടെ അത്ര ഗുണങ്ങളുള്ള ചെടി മറ്റൊന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പേരും വന്നത്.
 
ആർത്തവദിനങ്ങളിൽ തുളസി നുള്ളരുതെന്ന് പറയുന്നവരും ഉണ്ട്. ദൈവങ്ങളുടെ സാന്നിധ്യമുള്ള തുളസി അശുദ്ധമായി സ്‌പർശിക്കരുത് എന്നതിനാലാണ് ഇങ്ങനെയുള്ള വിശ്വാസങ്ങൾ. പകൽ സമയത്ത് തുളസി നുള്ളുന്നത് കിഴക്കോട്ട് തിരിഞ്ഞായിരിക്കണം.
 
സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന്‌ സമാനമാണ്‌ തുളസിയെ പൂജിക്കുന്നത്‌ എന്ന്‌ പുരാണകഥകള്‍ തന്നെ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന്‌ രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ്‌ വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്‌. കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
 
എന്നാല്‍ തുളസി കൊണ്ട്‌ ഗണപതിക്ക്‌ അര്‍ച്ചന നടത്താറില്ല. പഴക്കം ചെന്ന തുളസികൊണ്ടും വിഷ്ണുവിനെ ആരാധിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article