ആത്മീയത എങ്ങനെ വീട്ടിലേക്ക് എത്തിക്കാം എന്ന് പലരും ചിന്തിക്കാറുണ്ട്. മാനസികമായ ഉന്മേഷത്തിനും ഊര്‍ജത്തിനും ആത്മീയത അനിവാര്യമാണെന്ന് പലരും കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ആത്‌മീയതയെ സ്വായത്തമാക്കുക എന്നതില്‍ പലര്‍ക്കും അവ്യക്‍തതയുണ്ട്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാതി ആത്‌മീയതയെ നിങ്ങളുടെ പ്രവര്‍ത്തിയിലും ജീവിതത്തിലും കൊണ്ടുവരാന്‍ സാധിക്കും. എത്ര ദേഷ്യമുണ്ടെങ്കിലും പോസീറ്റിവായി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടത് അത്മീയത കൈവരുന്നതിന് അത്യാവശ്യമാണ്.
മറ്റുള്ളവരെ ചെറുതാക്കി സംസാരിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അവരില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ നിങ്ങളെ തളര്‍ത്താന്‍ കാരണമാകും. അവരെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ അവരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണം നമ്മളില്‍ പോസിറ്റീവ് ഏനര്‍ജി ഉണ്ടാക്കും.
ഇടവേളകളില്‍ ധ്യാനത്തിന് സമയം കണ്ടെത്തണം ഇതുവഴി നിങ്ങളിലെ ആത്മീയതയേയും ആത്മീയശക്തിയേയും ഉണര്‍ത്താന്‍ കഴിയും. വീട്ടിലെ ശാന്തമായ അന്തരീക്ഷവും സന്തോഷവും ആത്മീയ ചൈതന്യം പ്രധാനം ചെയ്യും. പൂജാ മുറിയില്‍ ലക്ഷ്മീ വിഗ്രഹവും കുബേരവിഗ്രഹവും വെക്കുന്നതും ആത്മീയത കൈവരാന്‍ സഹായിക്കും.