അവളുടെ ഉണര്‍വില്ലായ്‌മയാണോ നിങ്ങളെ അലട്ടുന്നത് ? ഇതുതന്നെ അതിനു കാരണം !

വ്യാഴം, 31 ഓഗസ്റ്റ് 2017 (12:36 IST)
ആരോഗ്യവും സൌന്ദര്യവും ആവശ്യത്തിലെറെ ഉണ്ടാകുമെങ്കിലും പെണ്‍കുട്ടികള്‍ പലപ്പോഴും കിടപ്പറയില്‍ പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ആകുലതകളും ബലഹീനതകളുമെല്ലാം അവരെ ലൈംഗികജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ അകന്നു പോകുന്നത് മധുരതരമായ നിമിഷങ്ങളാണ്. പ്രായപൂര്‍ത്തിയാകുന്ന ഒരു പെണ്‍കുട്ടി വിവാഹത്തിലേക്കും തുടര്‍ന്ന് ലൈംഗിക ജീവിതത്തിലേക്കും കടക്കും. കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീകള്‍ ലൈംഗികതയോട് അകല്‍ച്ച കാട്ടുന്നത് ഇന്നത്തെ സമൂഹത്തില്‍ സാധാരണയായി തീരുകയുംചെയ്യാറുണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്.
 
പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവ് :- പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവാണ് ഏറ്റവും പ്രാധാന്യം നിറഞ്ഞ പ്രശ്‌നം. വ്യക്തിപരമോ കുടുംബപരമായതോ ആയ നിരവധി കാരണങ്ങള്‍ കൊണ്ട് ഈ സാഹചര്യം ഉണ്ടായേക്കാം. താല്പര്യങ്ങള്‍ മനസിലാക്കി പങ്കാളി പ്രവര്‍ത്തിക്കാത്തതും സ്ത്രീകളെ വലയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മോഡേണ്‍ സെക്‍സിലെ പല രീതികളും ചില സ്ത്രീകള്‍ക്ക് അതൃപ്തിയാകാറുണ്ട്.
 
താല്‍‌പ്പര്യക്കുറവ് :- മുപ്പതു വയസ് കഴിയുന്നതോടെ പല സ്ത്രീകളിലും താല്പര്യക്കുറവ് കാണാറുണ്ട്. കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ ലൈംഗികതയിലുള്ള ശ്രദ്ധ കുറയുന്നതാണ് പ്രധാന കാരണം. ഹോര്‍മോണ്‍ വ്യതിയാനവും മറ്റ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും താല്പര്യക്കുറവിന് കാരണമാകാറുണ്ട്. വിഷാദരോഗം, മാനസിക പിരിമുറുക്കം,  സമ്മര്‍ദ്ദം, ആഴത്തിലുള്ള ലൈംഗിക രീതികള്‍ എന്നിവയും താല്പര്യക്കുറവിന് കാരണമാകാറുണ്ട്. പതിവായി ഒരേ പൊസിഷനിലും സ്ഥിരമായി തുടരുന്ന ലൈംഗിക കേളികളും താല്പര്യക്കുറവിന് ഇടയാക്കും. പ്രായം ചെല്ലുന്തോറും ലൈംഗികാവയവത്തില്‍ ഉണ്ടാകുന്ന വരള്‍ച്ച മൂലം വേദനയും ലൈംഗികതയില്‍ താല്പര്യം ഇല്ലാതാക്കി മാറ്റാം.
 
ഉത്തേജനക്കുറവ്:- ലൈംഗികകേളിക്കിടെ ഉത്തേജിതയാകാത്തതും ലൈംഗികാവയവത്തില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാകാതെ വരുകയും വേദന ഉണ്ടാകുന്നതും സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മറ്റൊന്നാണ്. തുടക്കത്തില്‍ പങ്കാളിക്ക് ഉത്തേജനം നല്‍കാത്തതാണ് ഇതിന് കാരണം. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം തടയാറുമുണ്ട്. ഈ കാരണം കൊണ്ട് ഉത്തേജനം തടസപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.
 
രതിമൂര്‍ച്‌ഛ ഇല്ലായ്‌മ: - ലൈംഗികബന്ധം വേഗത്തില്‍ ആകുബോള്‍ രതിമൂര്‍ച്‌ഛയെന്ന മധുരാനുഭവം ലഭിക്കാതെ വരുന്നതും സ്ത്രീകളുടെ പ്രധാനപ്രശ്‌നമാണ്.  കൂടാതെ അറിവില്ലായ്‌മ, താല്പര്യക്കുറവ്, കുറ്റബോധം, സമ്മര്‍ദ്ദം , മുന്‍ കാലങ്ങളിലുണ്ടായ തിക്താനുഭവം എന്നിവയും രതിമൂര്‍ച്‌ഛയില്‍ എത്തിച്ചേരുന്നതില്‍ നിന്ന് സ്ത്രീകളെ തടയാറുണ്ട്. ശരീരത്തെ ഉണര്‍ത്താതെ ലിംഗം പ്രവേശിപ്പിക്കുന്നതും   രതിമൂര്‍ച്‌ഛയില്‍ നിന്ന് അകറ്റി നിര്‍ത്തും. പുരുഷ ലൈംഗികാവയവത്തിന്റെ വലുപ്പവും അതുമൂലം ഉണ്ടാകുന്ന വേദനയും ചുരുക്കം സ്ത്രീകളെ അലട്ടാറുണ്ട്.
 
ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍:- ഹൃദയസംബന്ധമായ വിഷമതകള്‍, നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, ആര്‍ത്തവ വിരാമം, കരള്‍ രോഗങ്ങള്‍, വൃക്കയിലെ തകരാറുകള്‍, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നീ കാര്യങ്ങള്‍ സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളില്‍ വിലങ്ങ് തടിയാകാറുമുണ്ട്.
 
വേദനയോടെയുള്ള ലൈംഗികബന്ധം:- ഉത്തേജനം ലഭിക്കാത്ത ലൈംഗികബന്ധത്തിലാണ് വേദന അനുഭവപ്പെടുന്നത്. ബാഹ്യലീലകള്‍ നടത്തിയ ശേഷം ബന്ധപ്പെട്ടാല്‍ ഈ അവസ്ഥയില്‍ നിന്ന് മാറാം. പുരുഷ  ലൈംഗികാവയവത്തിന്റെ വലുപ്പം പ്രശ്‌നമാകുന്നുവെന്ന് ചുരുക്കം ചില സ്ത്രീകള്‍ കാര്യമാക്കാറുണ്ട്. എന്നാല്‍ പ്രസവശേഷം വലുപ്പം ഗുണം ചെയ്യുകയും ചെയ്യും. (ഈ സമയം വലുപ്പക്കുറവ് ഒരു പ്രശ്‌നമായി സ്ത്രീകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്).

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍