ജ്യോതിഷത്തെ അന്തമായി വിശ്വസിക്കണോ ?

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (17:43 IST)
ജ്യോതിഷത്തില്‍ വിശ്വസിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പുരാതന കാലം മുതല്‍ ഒരു വിഭാഗം വിശ്വാസങ്ങളുടെ ഭാഗമായി പിന്തുടര്‍ന്നു പോന്നിരുന്ന ഒന്നാണ് ജ്യോതിഷം.

ഈ കാലഘട്ടത്തിലും ഈ വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിന് ആചാര്യന്മാര്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

ജ്യോതിഷ വിദഗ്ദര്‍ പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയാകുകയും അതുപോലെ തന്നെ തെറ്റുകയും ചെയ്യും. അതിനാല്‍ ജ്യോതിഷത്തെ അന്തമായി വിശ്വസിക്കേണ്ടതില്ല. പല കാര്യങ്ങളും തെറ്റായി സംഭവിക്കുമെന്നിരിക്കെ വിശ്വാസം അതിരു കടന്നാല്‍ ദോഷങ്ങളുണ്ടാക്കും.

പ്രവചനങ്ങള്‍ തെറ്റുമ്പോള്‍ എല്ലാവരും ജ്യോതിഷത്തെ കുറ്റം പറയാറുണ്ടെങ്കിലും അതില്‍ കാര്യമില്ല. വിശ്വാസമുള്ളവര്‍ക്കൊപ്പമാണ് ജ്യോതിഷവും നിലനില്‍ക്കുന്നത്. പ്രവചനങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമെ തള്ളാനും ഉള്‍ക്കൊള്ളാനും കഴിയു.

ജ്യോതിഷവുമായി ബന്ധപ്പെട്ട അവിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ല. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article