ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമാണ് വീടുകളിൽ നിലവിളക്ക് കൊളുത്തുന്നത്. വീടുകളിൽ ഐശ്വര്യം വരുന്നത് ഇതിലൂടെയാണെന്നാണ് വിശ്വാസം. ത്രിസന്ധ്യാ സമയത്തും അതിരാവിലെയുമാണ് വിളക്ക് വയ്‌ക്കുന്ന സമയം. എന്നാൽ ഒരിക്കൽ ഉപയോഗിച്ച് കരിപുരണ്ട് നിൽക്കുന്ന വിളക്കിൽ പിന്നെയും തിരി തെളിയിക്കുന്നവരും ഉണ്ട്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് ജ്യോതിഷ ശാസ്‌ത്രത്തിൽ പറയുന്നത്. ഒരിക്കൽ ഉപയോഗിച്ച വിളക്ക് കഴുകിയോ തുടച്ചോ വൃത്തിയാക്കിയതിനോ ശേഷം പുതിയ തിരിയിട്ട് എണ്ണയൊഴിച്ച് വേണം വിളക്ക് തെളിക്കാൻ. ഇത് അധികം ആർക്കും അറിയില്ലെന്നതാണ് വാസ്‌തവം.
അതേപോലെ, കരിന്തിരി കത്തിയാല്‍ അത് മാറ്റി വേറെ തിരിയിട്ട് കത്തിക്കണം. രണ്ട് തിരി കത്തിച്ച വിളക്കിൽ ഒരെണ്ണം അണഞ്ഞാൽ മറ്റേതും അണക്കണം. അതുപോലെ തന്നെ വിളക്ക് ഒരിക്കലും ഊതി അണയ്‌ക്കരുത്. അങ്ങനെ അണയ്‌ക്കുന്നത് ഐശ്വര്യം ഇല്ലാതാക്കുമെന്നാണ് വിശ്വാസം. പൂവ്, തുളസിയില എന്നിവകൊണ്ട് തിരി എണ്ണയിലേക്ക് താഴ്ത്തിവേണം അണയ്ക്കാൻ. ഇവയൊക്കെ വീടുകളിൽ സമാധാനം കൊണ്ടുവരുന്നതിന്റേയും നിലനിർത്തുന്നതിന്റെയും ഭാഗമാണ്.
ഒരിക്കൽ കത്തിച്ചതിന് ശേഷം അതേ തിരി ഉപയോഗിച്ച് പിന്നീട് ദീപം തെളിയിക്കരുത്. ശുദ്ധമായ വെളിച്ചെണ്ണയോ എളെളണ്ണയോ ഉപയോഗിക്കുന്നതാണ് ഉത്തമം. എളെളണ്ണ ഒഴിച്ച് വിളക്ക് കൊളുത്തുമ്പോൾ അതില്‍ നിന്നുളള ധൂമം ചുറ്റുപാടുമുളള രോഗാണുക്കളെ നശിപ്പിക്കും. നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും.