ഭാവി അറിയാന്‍ ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ ?

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (16:06 IST)
ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍‌കൂട്ടി അറിയുന്നതിന് താല്‍പ്പര്യം കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും. വരും കാലങ്ങളില്‍ ദോഷങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്ക മൂലമാണ് പലരും ജ്യോതിഷ വിദഗ്ദരെ ഇക്കാര്യത്തിനായി സമീപിക്കുന്നത്.

നിസ്സാരമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, വളരെ ഗുണകരമായ ഒരു മുന്നറിയിപ്പാണ് ജ്യോതിഷം നൽകുന്നത്. ഭാവി മനസിലാക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റില്ല എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്നാല്‍ പ്രവചിക്കപ്പെടുന്ന കാര്യങ്ങള്‍ സത്യമാകണമെന്നില്ല.

തടസങ്ങളും ശത്രുതയും തിരിച്ചറിയാന്‍ കഴിയില്ല. ഓരോ നിമിഷവും ഓരോ കാര്യത്തെ അതിജീവിച്ചു മുന്നോട്ടു പോകുന്നവാരകണം മനുഷ്യര്‍. ഇത് സാധിക്കാത്തവരാണ് ഭാവി അറിയാന്‍ ശ്രമിക്കുന്നത്.

പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറാന്‍ മടി കാണിക്കുന്നവരുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരിക്കും. പ്രശ്‌നങ്ങളെ തരണം ചെയ്യാതെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുമെന്നത് തീര്‍ച്ചയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article