വിശ്വാസങ്ങളുടെ ഭാഗമായി പലതരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെടുത്തിയാണ് ഇവയില്‍ പലതും നിലനില്‍ക്കുന്നത്.
കുടുംബത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭൂരിഭാഗം പേരും ചിന്തിക്കുന്ന ഒന്നാണ് പിതൃദോഷങ്ങള്‍ കൊണ്ടാണ് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന്. ഇതില്‍ സത്യമുണ്ടോ എന്ന് പലരും തിരക്കാറുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിക്കാറില്ല.
പിതൃദോഷങ്ങള്‍ മാത്രം കൊണ്ട് ഒരു കുടുംബം നശിക്കില്ല എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പിതൃദോഷങ്ങള്‍ മൂലം ദോഷങ്ങള്‍ സംഭവിക്കുകയോ വീടിനോ ബന്ധു മിത്രാദികള്‍ക്കോ യാതൊരു കുഴപ്പവും സംഭവിക്കില്ല.
ജന്മത്തെ പഴിചാരി സ്വന്തം ഉത്തരവാദിത്തങ്ങളില്‍നിന്നും രക്ഷപ്പെടാതെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് തന്നാല്‍ കഴിയുംവിധം ജീവിതസുഖവും സമാധാനവും നല്‍കുകയാണ് ചെയ്യേണ്ടത്. അതിനാല്‍ പിതൃദോഷങ്ങള്‍ എന്നതില്‍ ഭയക്കേണ്ടതില്ല.