നാഗങ്ങളെ സ്വപ്‌നം കാണുന്നതും ലൈംഗികതയും തമ്മില്‍ എന്താണ് ബന്ധം ?

ചൊവ്വ, 28 ഓഗസ്റ്റ് 2018 (19:43 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. സർപ്പങ്ങൾ എന്നത് ഓരോ മനുഷ്യരുടെയും അഗ്രഹാഭിനിവേശങ്ങളുടെ നൂൽചരടുകളാണെന്നാണ് ഹൈന്ദവ വിശ്വാസങ്ങളില്‍ പറയുന്നത്.

ഹിന്ദു മതപാരമ്പര്യങ്ങളിൽ സർപ്പങ്ങൾ പൊതുവേ ലൈംഗികതയുടെ പ്രതീകമായി സൂചിപ്പിക്കുപ്പെടുന്നുണ്ട്. നാഗങ്ങള്‍ ഇണ ചേരുന്നതും ഒരുമിക്കുന്നതും സ്വപ്‌നം കണ്ടാല്‍ ലൈംഗിതയ്‌ക്കായി ശരീരവും മനസും തുടിക്കുന്നു എന്നാണ് അര്‍ഥമാക്കുന്നത്.

സ്‌ത്രീകളാണ് നാഗങ്ങളെ കൂടുതലായും സ്വപ്‌നം കാണുന്നതെന്ന സംസാരവും കൂടുതലാണ്. ഇക്കാര്യത്തില്‍ വാസ്‌തവമില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പുരുഷന്മാരും കുട്ടികളും സര്‍പ്പങ്ങളെ സ്വപ്‌നത്തില്‍കാണാറുണ്ട്.

സര്‍പ്പങ്ങളെ പൂജിക്കുന്നതിനും ആരാധിക്കുന്നതിനും പ്രത്യേക സമയങ്ങളുണ്ട്. ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല എന്നാണ് ശാസ്‌ത്രം പറയുന്നത്.

എന്നാല്‍ നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാനമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്.

സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ ദിവസത്തെ ആരാധനയ്‌ക്കും വിശ്വാസത്തിനും പ്രാധാന്യമേറുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍