ജ്യോതിഷം തെറ്റുമോ ?; എന്താണ് അതിനുള്ള കാരണം ?

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (18:37 IST)
പലരും ചോദിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന കാര്യമാണ് ജ്യോതിഷത്തില്‍ വിശ്വസിക്കണോ എന്നത്. പല പ്രവചനങ്ങളും കണക്കുകളും തെറ്റുന്നതോടെയാണ് ഈ തോന്നലുണ്ടാകുന്നത്.

പൂര്‍വ്വികര്‍ പകര്‍ന്നു തന്ന വിശ്വാസങ്ങളുടെ ഭാഗമായിട്ടുള്ളതിനാലാണ് ജ്യോതിഷം ഇക്കാലത്തും നിലനിന്നു പോകുന്നത്. ഗ്രഹങ്ങളുടെയും രാശികളുടെയും ശാസ്ത്രീയമായ വിശകലനമാണ് ജ്യോതിഷം. എന്നാല്‍ പ്രവചനങ്ങളിലെ പൊരുത്തക്കേടുകളും പിഴവുകളും മൂലമാണ് ഭൂരിഭാഗം പേരും ഈ നിഗമനങ്ങളെ തള്ളിപ്പറയുന്നത്.

ജനനസമയത്തെ ഗ്രഹസ്ഥിതികളെ അടിസ്ഥാനമാക്കി ഒരാളുടെ ജീവിതാനുഭവങ്ങള്‍ പ്രവചിക്കാനാണ് ജ്യോതിഷം ശ്രമിക്കുന്നത്. ജ്യോതിഷം കൈകാര്യം ചെയ്യുന്നവരുടെ അറിവില്ലായ്മയോ കണക്കുകള്‍ മനസിലാക്കുന്നതിലെ ശ്രദ്ധയില്ലായ്‌മയോ ആണ് പ്രവചനങ്ങള്‍ തെറ്റാന്‍ കാരണമാകുന്നത്.

ജ്യോതിഷം ഒരു കണക്കാണെന്ന് പറയുമ്പോള്‍ പോലും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജ്യോതിഷ വിദഗ്ദര്‍ പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയാകുകയും അതുപോലെ തന്നെ തെറ്റുകയും ചെയ്യും.

ഇതാണ് ജ്യോതിഷം ചോദ്യം ചെയ്യപ്പെടാനുള്ള കാരണം. തെറ്റുകളും പിഴവുകളും സ്വാഭാവികമാണെന്നും ഇതുമൂലം തെറ്റിദ്ധാരണകള്‍ പാടില്ലെന്നുമാണ് ഭൂരിഭാഗം ജ്യോതിഷ വിദഗ്ദരും അഭിപ്രായപ്പെടുന്നത്. അതിനാല്‍ ജ്യോതിഷത്തില്‍ അടിയുറച്ച വിശ്വാസമുള്ളവര്‍ക്ക് മാത്രമെ ഇത്തരം രീതികള്‍ പിന്തുടരാന്‍ സാധിക്കൂ.

പ്രവചനങ്ങള്‍ തെറ്റുമ്പോള്‍ എല്ലാവരും ജ്യോതിഷത്തെ കുറ്റം പറയാറുണ്ടെങ്കിലും അതില്‍ കാര്യമില്ല. വിശ്വാസമുള്ളവര്‍ക്കൊപ്പമാണ് ജ്യോതിഷവും നിലനില്‍ക്കുന്നത്. പ്രവചനങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമെ തള്ളാനും ഉള്‍ക്കൊള്ളാനും കഴിയു. അതിനാല്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട അവിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍