മുലയൂട്ടുന്ന അമ്മമാർ ഭയക്കണോ ?; ദൃഷ്ടിദോഷം പരിഹരിക്കേണ്ടതാണ്, അല്ലെങ്കില്‍ പ്രശ്‌നമാണ്

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (12:54 IST)
എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. ഇതില്‍ തെറ്റും ശരിയുമുണ്ടോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പഴമക്കാര്‍ തുടര്‍ന്നു പോന്ന ചില ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പം ദൃഷ്ടിദോഷവും ഉണ്ടെന്നു മാത്രം.

കുട്ടികള്‍, ഭംഗിയുള്ള വീട്, സുന്ദരീസുന്ദരന്മാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആരോഗ്യമുള്ള ശരീരമുള്ളവര്‍, നല്ല മുടിയും നിറവുമുള്ളവര്‍, പെണ്‍കുട്ടികളുടെ ശരീരകാന്തി എന്നിവർക്കാണ് ദൃഷ്ടിദോഷം എല്‍ക്കേണ്ടിവരുക എന്നാണ് വിശ്വാസം.

മുലയൂട്ടുന്ന അമ്മമാർക്ക് ദൃഷ്ടിദോഷം ഏല്‍ക്കേണ്ടിവന്നാല്‍ അവരുടെ ആരോഗ്യത്തിനും കുഞ്ഞിനെയും അത് ബാധിക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണിത്.

ദൃഷ്ടിദോഷം പറ്റിയെന്നും തോന്നിയാല്‍ പരിഹരിക്കാനുള്ള വഴികളും രീതികളും പഴമക്കാര്‍ തന്നെ പറയുന്നുണ്ട്. കടുകും മുളകും ഉഴിഞ്ഞിടൽ ആണ് ഇതില്‍ പ്രധാനം. ഉപ്പും മുളകും കടുകും ഒരു കൈയിലെടുത്ത് ഓം നമഃശിവായ ചൊല്ലി തലയ്‌ക്കോ ശരീരത്തിനോ മൂന്ന് തവണ ഉഴിഞ്ഞ ശേഷം കനലുകളുള്ള അടുപ്പിലേക്ക് ഇടണം. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കില്‍ ദോഷം മാറിയിട്ടില്ല. തുടര്‍ന്ന് ഒരു തവണ കൂടി ഉഴിഞ്ഞിടണം.

കുട്ടികള്‍ക്കാണ് ദൃഷ്ടിദോഷം കൂടുതല്‍ ഏല്‍ക്കേണ്ടിവരുക. കുട്ടിയുടെ ചെവിയുടെ പുറകിലോ, കാൽവെള്ളയിലോ കറുത്തപൊട്ട് ഇടുക, കരിവളകൾ അണിയിക്കുക, മറ്റുള്ളവർ കാണാത്ത രീതിയിൽ ഒരു പാണലിന്റെ ഇല കുഞ്ഞിന്റെ ശരീരത്തു വയ്‌ക്കുന്നതും ഇതിന് നല്ലതാണ്. 28കെട്ട് ചടങ്ങിന് പഞ്ചലോഹങ്ങള്‍ കോര്‍ത്ത കറുത്തചരട് കുട്ടിയുടെ അരയില്‍ കെട്ടുന്നതും ഉചിതമാണ്.

ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാന്‍ കൈയിൽ ഒരു ഇരുമ്പു കഷ്ണമോ പാണൽ ഇലയോ കരുതണം. പോസിറ്റീവായ ഒരു ചുറ്റുപാട് ഈ ഇരുമ്പിന് പകരാന്‍ സാധിക്കുമെന്നുമാണ് വിശ്വാസം.
Next Article