പ്രേമലേഖനം ലഭിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ ?

Webdunia
ശനി, 13 ഏപ്രില്‍ 2019 (17:27 IST)
പല തരത്തിലുള്ള സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ശാസ്ത്രം പറയുന്നത്. ജീവതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനകൾ സ്വപ്ന ദർശനത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം. എന്നാൽ എല്ലാ സ്വപ്നങ്ങളെയും ഇത്തരത്തിൽ കണക്കാക്കാനും ആകില്ല.
 
പ്രേമലേഖനങ്ങൾ ലഭിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ടുണ്ടോ ? പ്രേമ ലേഖനങ്ങൾ സ്വപ്‌നം കാണുന്നത് ഉടൻ വിവാഹം നടക്കും എന്നുള്ളതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. മോതിരം വാങ്ങുകയോ കൊടുക്കയോ ചെയ്യുന്നതും പുരുഷൻ സ്ത്രീയുടേയോ സ്ത്രീ പുരുഷന്റെയോ ചുണ്ടുകൾ സ്വപ്നം കാണുന്നതും വിവാഹത്തെ സൂചിപ്പിക്കുന്നതാണ്.
 
പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്നതാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല. സ്വപ്നത്തിൽ വിവാഹം കാണുന്നത് ശുഭകരമായാണ് പൊതുവെ എല്ലാവരും കണക്കാക്കാറുള്ളത്. എന്നാൽ ഇത് നന്നല്ല എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. അതേസമയം പൊതുവെ ദോഷം എന്നു കരുതുന്ന മരണം സ്വപ്നംകാണുന്നത് നല്ലതാണെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article