അതിഥികളെ സ്വീകരിക്കുന്നതിനായി ഒന്ന് ഒരുങ്ങാം, അറിയൂ ഇക്കാര്യങ്ങൾ !

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (17:10 IST)
വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്രത്തിൽ എപ്പോഴും ഒന്നീനോട് ഒന്ന്‌ ചേർന്നു നിൽക്കുന്നു എന്ന് പറയാം. അതായത് വീടിന്റെ ഒരോ ഭാഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം.
 
വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണ മുറികൾ. അതിഥികളുടെ രൂപത്തിൽ ഐശ്വര്യം വന്നു ചേരുന്ന ഇടങ്ങളാണ് സ്വീകരണ മുറികൾ. അതിനാൽ ഇവ ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതയുണ്ട്.
 
വീടിന്റെ കിഴക്കോ വടക്കോ ദിക്കുകളിലാണ് സ്വീകരണമുറികൾ പണിയേണ്ടത്. ഇക്കാര്യം നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധിക്കുക. മുറിയുടെ തെക്കുപടിഞ്ഞാറോ, തെക്ക് കിഴക്കോ വാതിലുകൾ സ്ഥാപിക്കരുത്. സ്ഥാനം ശരിയായതുകൊണ്ട് മാത്രം കാര്യമായില്ല. സ്വീകരണമുറികളിൽ സ്ഥാപിക്കുന്ന വസ്തുക്കൾ ഒരുക്കുന്നതിലുമുണ്ട് കാര്യങ്ങൾ.
 
സ്വീകരണ മുറിയിൽ തെക്കുപടിഞ്ഞാറ്‌ ദിക്കിലാണ് ഫർണിച്ചറുകൾ സ്ഥാപിക്കേണ്ടത്. അലങ്കരത്തിനായുള്ള ഷെൽഫുകളും ഈ ദിക്കിൽ തന്നെ സ്ഥാപിക്കാം. തെക്കു കിഴക്ക് മൂലയിലാണ് ടി വി ഉൾപ്പടെയുള്ളവ സ്ഥാപിക്കാൻ ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

Next Article