പാകിസ്ഥാൻ അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യയുടെ കുറച്ചുഭാഗങ്ങൾ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ല: മേജർ രവി

ബുധന്‍, 27 ഫെബ്രുവരി 2019 (14:58 IST)
ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും എന്നത് പാകിസ്ഥാന്റെ വെറും വിരട്ടൽ മാത്രമണെന്ന് മേജർ രവി. ഇത്തരം വിരട്ടലുകൾ നമ്മൾ പല തവണ കണ്ടതാണെന്നും മേജർ രവി പറഞ്ഞു. ‘പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ നമ്മുടെ രാജ്യത്തിന്റെ കുറച്ച് ഭാഗങ്ങൾ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാൻ എന്ന രാജ്യം തന്നെ ഉണ്ടാകില്ല‘ എന്ന് മേജർ രവി വ്യക്തമാക്കി.
 
റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ പങ്കേടുക്കവെയാണ് മേജർ രവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘കശ്മീരിലല്ലാതെ പാകിസ്ഥാന് ഇന്ത്യയെ മറ്റൊരിടത്തും അക്രമിക്കാനാകില്ല. ഇന്റർ നാഷ്ണൽ ബോർഡർ വൈലേഷൻ നടത്തിൽ സ്ഥിതി മൊത്തം മാറി മറിയും. ലോക രാഷ്ട്രങ്ങൾ മുഴുവൻ പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങും എന്നതിനാൽ അത്തരമൊരു നീക്കത്തിന് പാകിസ്ഥാൻ തയ്യാറാകില്ല‘.
 
‘ഇന്ത്യക്കെതിരെ നേരിട്ട് ഒരു ആക്രമണം നടത്തിയാൽ കാശ്മീർ ജനത പാകിസ്ഥാന് എതിർ നിലപാട് സ്വീകരിക്കും എന്നതിനാൽ അക്കാര്യത്തിലും പാകിസ്ഥാൻ മടിക്കും. ബലകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണം കൃത്യതയോടെയുള്ളതായിരുന്നു. കൃത്യമായ ഇടങ്ങളിൽ മാത്രം ബോബ് വർഷിച്ച് ഭികര താവളം ഇല്ലാതാക്കി. ഇന്ത്യൻ ഇന്റലിജൻസിന്റെ മികവാണ് ആക്രമണത്തിൽ കാണാനായത് എന്നും മേജർ രവി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍