ലോകത്തിലെ തന്നെ വേഗതയേറിയ ഫോൾഡബിൾ 5G സ്മാർട്ട്ഫോണുമായി ഹുവായ്, മേറ്റ് എക്സ് വിപണിയിൽ !

ചൊവ്വ, 26 ഫെബ്രുവരി 2019 (19:37 IST)
മടക്കാവുന്ന 5 സ്മാർട്ട്ഫോണിനെ അന്തരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർറ്റ്ഫോൺ നിർമ്മാതാക്കളായ ഹുവായി. മേറ്റ് എക്സിനെ ഹുവായ് ബാർസലോണയിൽ നടന്ന ചടങ്ങിലാണ് അവതരിപ്പിച്ചത്. 1.84 ലക്ഷം രൂപയാണ് അന്താരാഷ്ട്ര വിപണിയിൽ ഫോണിന്റെ വില. 
 
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മടക്കാവുന്ന 5G സ്മാർട്ട്ഫോണാണ് മേറ്റ് എക്സ് എന്നാണ് ഹുവായി അവകാശപ്പെടുന്നത്. സ്മാർട്ട്ഫോൺ നിവർത്തുന്നതൊടെ 8 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടാബ്‌ലറ്റായി മാറും. 8 ജി ബി റാമും 512 ജി ബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 
 
ഒ എൽ ഇ ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. നാല് ക്യാമറകൾ ഫോണിൽ സജ്ജികരിച്ചിട്ടുണ്ട്. 4500 എം എ എച്ചാണ് മേറ്റ് എക്സിന്റെ ബാറ്ററി ബാക്കപ്പ്. മടക്കാവുന്ന സ്മാർട്ട്ഫോണിനെ നേരത്തെ സാംസങ്ങും വിപണിയിൽ അവതരിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍