പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തി ഇന്ത്യൻ സൈന്യം; ഇന്ത്യൻ വിമാനങ്ങൾ വീഴ്ത്തി എന്ന പാകിസ്ഥാന്റെ വാദത്തെ തള്ളി വ്യോമസേന

ബുധന്‍, 27 ഫെബ്രുവരി 2019 (13:23 IST)
രണ്ട് ഇന്ത്യൻ പോർ വിമാങ്ങൾ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ വെടിവച്ചിട്ടതായി പാകിസ്ഥാൻ സൈനിക വക്തവിന്റെ അവകാശവാദം. എന്നാൽ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്റെ വാദത്തെ ഇന്ത്യൻ വ്യോമ സേന തള്ളി. പുലർച്ചെ നടന്ന ആക്രമണത്തിൽ പാകിസ്ഥാന്റെ ഒരു എഫ് 16 പോർ വിമാനം നൌഷേറയിലെ ലാം വാലിയിൽ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു.      
 
തകർന്നുവീണ പാക് വിമാനത്തിൽനിന്നും പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ തിരിച്ചടിയെ ചെറുക്കൻ ശ്രമിച്ച രണ്ട് ഇന്ത്യൻ പോർ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായും ഒരു പൈലറ്റിനെ പാകിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്തതായുമാണ് പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 
 
ഒരു വിമാനം പാക് അധീന കശ്മീരിലും മറ്റൊരു വിമാനം ഇന്ത്യൻ അതിർത്തിയിലുമാണ് തകർന്നുവീണത് എന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. ഇന്ന് പുലർച്ചെ കശ്മീരിലെ നൌഷേറ സെക്ടറിലാണ് പാകിസ്ഥാന്റെ മൂന്ന് പോർ വിമാനങ്ങൾ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത്. അതിർത്തിയിൽ പട്രോളിംഗ് നടത്തിയിരുന്ന വ്യോമസേനയുടെ വിമാനങ്ങൾ പാക് വിമാനങ്ങളെ തുരത്തിയോടിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍