എന്താണ് പുഷ്‌പാഞ്ജലി ?

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (18:16 IST)
ക്ഷേത്രങ്ങളിൽ എല്ലാവരും സാധാരനയായി കഴിക്കാറുള്ള വഴിപാടാണ് പുഷ്‌പാഞ്ജലി. അർച്ചന എന്നും ഇതിനെ പറയാറുണ്ട്. സത്യത്തിൽ എന്തിനെയാണ് പുഷ്‌പാഞ്ജലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? കൂപ്പുകൈകളോടെ ഭക്തിയോടെ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനെയാണ് പുഷ്‌പാഞ്ചലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
 
ക്ഷേത്രങ്ങളിൽ പുഷ്‌പാഞ്ജലി വഴിപാടു കഴിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് പ്രസാദം സ്വീകരിക്കുക എന്നത്. എന്നാൽ പലരും പ്രസാദം സ്വീകരിക്കാതെ മടങ്ങുകയാണ് പതിവ്.  പ്രസാദം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
 
ശ്രീ കോവിലിനു പുറത്തുവന്ന ശേഷം മാത്രമേ പ്രസാദം തൊടാവു, പ്രസാദത്തിലുള്ള പുഷ്‌പം ചെവിയിലോ മുടിയിലോ വക്കുന്നതാണ് ഉത്തമം. ചന്ദനം നെറ്റിയിലും കണ്ഠത്തിലും അണിയാം. വീട്ടിൽ നിന്നും ശുദ്ധിയോടെയും ഭക്തിയോടെയും ഇറുക്കുന്ന പൂവുകൾകൊണ്ട് പുഷ്‌പാഞ്ജലി നടത്തുന്നതാണ് ഉത്തമം. 

അനുബന്ധ വാര്‍ത്തകള്‍

Next Article