തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം !
നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു.
ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല.
അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.