ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

Webdunia
വെള്ളി, 6 ജൂലൈ 2018 (12:46 IST)
വിഘ്നേശ്വരനായ ഗണപതിക്ക് മുന്നിൽ ഭക്തർ ഏത്തമിടാറുണ്ട്. ഗണപതിക്ക് മുന്നിൽ മാ‍ത്രമാണ് ഈ ആരാധൻ ഉള്ളത്. മറ്റു ദേവിദേവന്മാരുടെ മുന്നിൽ ഭക്തർ ഏത്തമിടാറില്ല. ഇതിനു പിന്നിൽ ഒരുകരണമുണ്ട്.
 
ഭഗവാൻ വിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് ഒരുനാൾ ശിവകുടുംബം  വൈകുണ്ഠത്തി എന്ന് കുസൃതിയായിരുന്ന ഗണപതി വൈകണ്ഠമാകെ ചുറ്റി നടന്നു. എന്തു കണ്ടാലും വായിലിടുന്ന ഗണപതി മഹാവിഷ്ണുവിന്റെ സുദരശന ചക്രവും വായിലിട്ടു. ഇത് മാനസിലാക്കിയ വിഷ്ണു ഭവാൻ ഭയപ്പെടൂത്തിയാൽ ചക്രം വിഴുങ്ങി അപകടം ഉണ്ടായാലോ എന്ന് കരുതി ഗണപതിക്കു മുന്നിൽൽ ഏത്തമിട്ടു. ഇതു കണ്ട ഗണപതി പൊട്ടിച്ചിരിച്ചതോടെ സുദർശന ചക്രം താഴെ വീണു. 
 
ഗണപതിയെ സന്തോഷിപ്പിക്കുന്ന കാര്യമാണ് ഏത്തമിടൽ എന്നതിനാലാണ് ഗണപതി ക്ഷേത്രങ്ങളിൽ വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായത്. എത്തമിടുന്നതിന് ഒരു പ്രത്യേഗ രീതിയുണ്ട്. ഇടതുകാൽ നിലത്തുറപ്പിച്ച് വലതുകാലിന്റെ പെരുവിരൽ ഇടതു കാലിന് മുന്നിലൂടെ കൊണ്ടു വന്ന് നിലത്തൂന്നി. വലതുകൈ കൊണ്ട്  ഇടത് ചൈവിയിലും ഇടത് കൈവലതു ചെവിയിലും പിടിച്ച് നടുവളഞ്ഞ് നിവർന്ന് വേണം ഏത്തമിടാൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article