കൈവിട്ട കളി കളിക്കാൻ ഇവർക്ക് താൽപ്പര്യമില്ല, കാരണം ഇവരുടെ ജന്മ നക്ഷത്രമാണ്!

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (18:25 IST)
പാദ ദോഷമുള്ളൊരു നക്ഷത്രമാണിത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ എല്ലാ കാര്യത്തിലും സമർത്ഥന്മാരായിരിക്കും. കൈവിട്ടു കളിക്കാത്തവരാണിവർ. ക്ഷമാശീലയും സൽഗുണ സമ്പന്നയുമായിരിക്കും, ധർമ്മ നിഷ്ഠയുളളവളുമായിരിക്കും. 
 
സ്ത്രീകളുടെ കണ്ണുകൾക്കും മുഖഭാവത്തിലും ഒരു  പ്രത്യേക ആകർഷണീയത ഉണ്ടായി രിക്കും. ശരീരപുഷ്ടിയും അഴകുമുള്ളവരായിരിക്കും ഇവർ. ശാലീനകളും സൗമ്യശീലരുമായ ഇവർക്ക് കുടുംബ ജീവിതത്തില്‍ പ്രകാശിക്കാൻ കഴിയും. 
 
കുടുംബഭരണത്തിലും ഔദ്യോഗിക രംഗത്തും നല്ല പോലെ ശോഭിക്കാനിവർ‌ ക്ക് ഭാഗ്യമുണ്ട്. ക്ഷമയും സദാചാരബോധവും, കുലീനത്വവും ഈ നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടാകും. അതുപോലെ പ്രയത്നശീലം, ഐശ്വര്യം, ആകർഷണീയത്വം, വൃത്തിയും വെടിപ്പുമുള്ള പെരുമാറ്റം എന്നിവയും ഇവരുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. 
 
ഇവർക്ക് നല്ല കുടുംബജീവിതം കിട്ടും ഭർത്താവ് സ്നേഹിക്കുന്നവനും സമ്പത്തുളളവനുമായിരിക്കും. കുട്ടികളിൽ നിന്നും എല്ലാ സുഖങ്ങളും ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article