ജ്യോതിഷത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന നിരവധി ആളുകള്‍ ഇക്കാലത്തും നമുക്കിടയിലുണ്ട്. എങ്കിലും ജ്യോതിഷത്തിൽ പറയുന്ന പ്രവചനങ്ങളെല്ലാം ശരിക്കും ജീവിതത്തിൽ സംഭവിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമാണുള്ളത്. അതുപോലെ ജ്യോതിഷമെന്നത് തട്ടിപ്പാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. എന്താണ് ഇതിന്റെ വാസ്തവം. അറിയാം ചില കാര്യങ്ങള്‍...
ജ്യോതിഷം എന്നത് ഒരു പ്രവചനമല്ല. അത് വെറും സൂചനകൾ മാത്രമാണ്. ഈ കാര്യം സംഭവിക്കുമെന്ന് ജ്യോതിഷമനുസരിച്ച് പറയാൻ സധിക്കില്ല. സംഭവിക്കാൻ സാധ്യതയുണ്ടെന്നു മാത്രമേ പറയാൻ കഴിയൂ. നമ്മള്‍ മുൻകരുതലുകൾ എടുക്കാന്‍ തയ്യാറായാല്‍ മാറ്റാൻ കഴിയുന്ന സൂചനകളാണു ജ്യോതിഷം എന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
അതായത് നിങ്ങള്‍ക്കൊരു വാഹനാപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഒരു ജ്യോതിഷി പറയുകയാണെങ്കില്‍ വാഹനം ഉപയോഗിക്കുന്ന വേളയില്‍ അൽപം ശ്രദ്ധ ചെലുത്തുന്നതു നല്ലതല്ലേ എന്നാണ് ജ്യോതിഷം ചോദിക്കുന്നത്. ലോകത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അതുപോലെ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങൾക്കും ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.
നമ്മുടെ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ ഏതുവഴി സ്വീകരിക്കണം എന്നറിയാതെ കുഴയുന്ന വേളയില്‍ ഒരു ജ്യോതിഷിയെ സമീപിച്ച് ഉത്തമമായ നിർദേശങ്ങൾ മാത്രം സ്വീകരിക്കാവുന്നതാണ്. അതല്ലാതെ ജ്യോതിഷത്തിൽ പറയുന്നതൊന്നും അതേപോലെ തന്നെ ജീവിതത്തിൽ സംഭവിക്കില്ലെന്ന കാര്യം മനസിലാക്കണം. ജ്യോതിഷത്തെ അന്ധമായി വിശ്വസിക്കാനും പാടില്ല.