എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം; അത് സെക്സിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (16:56 IST)
സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്നവരാണ് തങ്ങളെന്ന് പലരും വലിയ അവകാശവാദമുന്നയിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ സെക്‌സെന്നാല്‍ മെച്ചപ്പെട്ട സെക്‌സ് ജീവിതമെന്നല്ലെന്ന് പല പഠനങ്ങളും പറയുന്നു. നല്ല സെക്‌സ് എന്നതിന് വിശദീകരണങ്ങളും മാനദണ്ഡങ്ങളുമെല്ലാം വേറെയാണ്. നിത്യേനയുള്ള സെക്സില്‍ പങ്കാളികള്‍ക്ക് സംതൃപ്തി ലഭിക്കണമെന്നില്ല. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. 
 
വെറും ശാരീരികം മാത്രമല്ല, പങ്കാളികള്‍ക്ക് സെക്‌സില്‍ സംതൃപ്തി തരുന്നതെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. നല്ല സെക്സിന് ഇരുപങ്കാളികളുടേയും തുല്യമായ പങ്കാളിത്തം ആവശ്യമാണ്. ഇത് സെക്‌സ് ജീവിതത്തിന്റെ ഗുണമുയര്‍ത്തുമെന്നും പറയപ്പെടുന്നു.  
 
നല്ല സെക്‌സിന്റെ അടിസ്ഥാനപാഠമാണ് ആശയവിനിയമം. ഇത് മാനസികമായി പങ്കാളികളെ അടുപ്പിക്കുകയും അതിലൂടെ ശാരീരികമായ ഗുണങ്ങള്‍ പ്രധാനം ചെയ്യുകയും ചെയ്യും. സെക്‌സ് ഒരു ഉത്തരവാദിത്തമാണെന്ന തോന്നല്‍ വന്നാല്‍ സെക്‌സ് ജീവിതം ആസ്വദിക്കാന്‍ കഴിയില്ലെന്നതും മറ്റൊരു വസ്തുതയാണ്.
 
സെക്‌സ് ആസ്വാദ്യകരമാകണമെങ്കില്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കും വളരെ പ്രധാന്യമുണ്ട്. അതായത് മറ്റുള്ളവരെ പേടിച്ച് ചെയ്യുന്ന സെക്‌സ് നല്ല സെക്‌സല്ല. അതുപോലെ  സെക്‌സില്‍ പൂര്‍വകേളികള്‍ക്ക് വളരെ പ്രധാനമായ സ്ഥാനമുണ്ട്. മറ്റുള്ളവരുടെ സെക്‌സ് ജീവിതവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article