സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറയാണ് സംതൃപ്തമായ കിടപ്പറ. ഇതുമൂലം പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുകയും ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുകയും ചെയ്യും. എന്നാല്‍ ചില ആളുകള്‍ക്ക് തങ്ങളുടെ പങ്കാളിയുമായുള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാറില്ല. ഇത് കടുത്ത നിരാശയിലേക്കും പിന്നീട് കലഹത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്.
കിടപ്പറയുടെ താളം തെറ്റിക്കുന്ന മറ്റൊന്നാണ് മനസികസമ്മര്‍ദ്ദം. ജോലിയിലെ സമ്മര്‍ദ്ദം സെക്‌സിനോട് മടുപ്പുളവാക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ മനസുകള്‍ തമ്മില്‍ നല്ല ഐക്യം ഉണ്ടെങ്കില്‍ മാത്രമേ കിടപ്പറ ആസ്വാദകരമാകുകയുള്ളൂ. അമിതവണ്ണവും സെക്സ് ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുമെന്നും പഠനങ്ങളില്‍ പറയുന്നു.