ലോകത്തെ മാറ്റിമറിക്കുന്ന ചുംബനങ്ങള്‍ !

Webdunia
ശനി, 13 ജൂലൈ 2019 (19:07 IST)
ചുംബനം ഒഴിവാക്കിയുള്ള രതിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എത്രമാത്രം വിരസമാകും അത്. പങ്കാളിയുടെ ചുണ്ടിന്‍റെ സ്പര്‍ശമേല്‍ക്കുമ്പോഴാണ് അനുഭൂതിയുടെ ആഴക്കയങ്ങളിലേക്ക്, ഉന്‍‌മാദത്തിന്‍റെ ആനന്ദലഹരിയിലേക്ക് വീഴുന്നത്. സ്നേഹം തുളുമ്പിനില്‍ക്കുന്ന ഒരു ചുംബനത്തിന് ഒരു പൂര്‍ണ രതിയനുഭവം സമാഹരിച്ചു നല്‍കാനാവും. ‘രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ഈ ലോകം മാറുന്നു’ എന്ന് പറയുന്നത് വെറുതെയല്ല.
 
ചുംബനം ഒരു കലയാണ്. ഇണയെ അടുത്തുകിട്ടുമ്പോള്‍ ആവേശഭരിതരായി ‘ജോലി’ പെട്ടെന്നു തീര്‍ക്കുന്നവരുടെ കാലമാണിത്. ആര്‍ക്കും ഒന്നിനും സമയമില്ല. ജോലിയുടെ തിരക്കുകള്‍. കരിയര്‍ ഗ്രാഫ് ഉയര്‍ത്താനുള്ള ഓട്ടങ്ങള്‍. അതിനിടെ, മരുന്നിനെന്നതുപോലെ അല്‍പ്പം സെക്സ്. ആസ്വദിക്കാനാവുന്നില്ലെങ്കില്‍ സെക്സ് അങ്ങേയറ്റം വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ. 
 
എല്ലാ ജോലിഭാരങ്ങളും മാറ്റിവച്ചായിരിക്കണം ‘കൂടിച്ചേരലി’നായി രണ്ടുപേരും എത്തേണ്ടത്. പരസ്പരമുള്ള പ്രണയം ചുംബനത്തിലൂടെ കൈമാറുക. അര്‍ത്ഥമുള്ള ചുംബനങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? അതെ, ഓരോ ചുംബനത്തിനും ഓരോ അര്‍ത്ഥമുണ്ട്. മൂര്‍ദ്ധാവില്‍ ചുംബിച്ചാല്‍ അത് വാത്സല്യപൂര്‍വമുള്ള ചുംബനം. കണ്ണില്‍ ചുംബിച്ചാല്‍ അത് പ്രണയം. ചുണ്ടുകളില്‍ അമര്‍ത്തിച്ചുംബിക്കുന്നത് കാമം. 
 
ശരീരത്തിന്‍റെ ഓരോ ഭാഗത്തും ഏല്‍ക്കുന്ന ചുംബനങ്ങള്‍ പങ്കാളിയെ ഓരോ തരത്തിലാണ് ഉണര്‍ത്തുന്നത്. കവിളില്‍ ചുംബിക്കുമ്പോള്‍ ഉണരുന്ന വികാരമല്ല പൊക്കിള്‍ച്ചുഴിയിലോ മാറിടത്തിലോ ചുംബിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഇണയുടെ കാല്‍പ്പാദങ്ങളില്‍ നല്‍കുന്ന ചുംബനം പ്രണയത്തിന്‍റെ പരകോടിയാണ്. അനുഭൂതിയുടെ അങ്ങേയറ്റവും.
 
ചുംബനപ്പൂകൊണ്ടു മൂടി തമ്പുരാട്ടിയെ ഉറക്കുന്നത് കവി സങ്കല്‍പ്പിച്ചത് കേട്ടിട്ടില്ലേ? രതിയുടെ ആലസ്യത്തില്‍ ഏല്‍ക്കുന്ന ഓരോ ചുംബനവും പകര്‍ന്നു നല്‍കുന്നത് സ്നേഹവും സുരക്ഷയുമാണ്. ‘ഞാന്‍ നിന്നെ ജീവിതാവസാനം വരെ സംരക്ഷിക്കു’മെന്ന ഉറപ്പ് ഒരു ചുംബനത്തിലൂടെ പുരുഷന്‍ സ്ത്രീയ്ക്ക് കൈമാറുകയാണ്. ‘ഞാന്‍ നിന്‍റേതു മാത്രമാണ്. എന്‍റെ പ്രണയവും മനസും ശരീരവും നിനക്കു മാത്രമുള്ളതാണ്’ എന്ന് അറിയിക്കുകയാ‍ണ് സ്ത്രീയുടെ ചുംബനം.
 
പരസ്പരം അലിഞ്ഞു ചേരുമ്പോള്‍, പങ്കാളിയുടെ ശരീരത്തിന്‍റെ ഓരോ അണുവിലും ചുംബനച്ചൂട് പകരുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ജീവിതമാണ് ആസ്വദിക്കുന്നത്. ജീവിതത്തിന്‍റെ രസം. ജീവിതത്തിന്‍റെ മധുരം. ജീവിതമാകുന്ന ലഹരി. 

അനുബന്ധ വാര്‍ത്തകള്‍

Next Article