ജീവിതം ഒരുപാട് സംഘര്‍ഷങ്ങള്‍ സമ്മാനിക്കാറുണ്ട് പലര്‍ക്കും. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങള്‍. അത്തരം പ്രശ്നങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സന്തോഷമെന്തെന്നോ ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്നോ തിരിച്ചറിയാതെ എന്തിനോവേണ്ടി ജീവിക്കുകയാണ് പലരും. ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള പ്രാധാന്യത്തേപ്പറ്റി പറയേണ്ടതില്ലല്ലോ. എന്നാല്‍ വിവിധസംഘര്‍ഷങ്ങള്‍ക്കിടയില്‍ നെട്ടോട്ടമോടുന്ന പുരുഷന്‍മാരില്‍ പലര്‍ക്കും അനുഭവപ്പെടുന്ന പ്രശ്നമാണ് ഉദ്ദാരണശേഷി നഷ്ടപ്പെടുക എന്നത്.
ആവശ്യമായ സമയത്ത് പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ, രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവരും മാനസികമായ പ്രശ്നങ്ങളും ആത്മവിശ്വാസമില്ലായ്മ മൂലവും ഉദ്ദാരണത്തില്‍ തകരാറ് വന്നവരും തുല്യ ദുഃഖിതരാണ്. എന്നാല്‍ അവരൊന്നും കൂടുതല്‍ വിഷമിക്കേണ്ടതില്ല. ഒരിക്കല്‍ നഷ്ടപ്പെട്ട ഉദ്ദാരണശേഷി വീണ്ടെടുക്കാന്‍ സാധിക്കുന്നതുതന്നെയാണ്.
ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമവും ഭക്ഷണ ക്രമീകരണവും ഔഷധ പ്രയോഗവും ആവശ്യമാണെന്നുമാത്രം. ഉദ്ധാരണത്തിന്‍റെ കാര്യത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന് ചെറുതല്ലാത്ത സഹായം ചെയ്യാന്‍ സാധിക്കും. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്‍, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. ന്യൂട്രിയന്‍റുകളും മിനറലുകളും പ്രോട്ടീനും കാല്‍സ്യവും നിറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മികച്ച ഫലം നല്കും.
ഇനി ഔഷധങ്ങളാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതും അല്ലാത്തവയുമായ ഔഷധങ്ങള്‍ പ്രകൃദത്തമായുണ്ട്. അവയിലൊന്നാണ് ഇഞ്ചി. പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പലതവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്കുകയും ചെയ്യും.
ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒലീവ് ഓയില്, ചന്ദന തൈലം, കര്‍പ്പൂര തൈലം, ബദാം ഓയില്‍ തുടങ്ങിയവയാണ് അവ. ഒലീവ് ഓയില്‍ അല്ലാതെ ബാക്കിയുള്ള എണ്ണകള്‍ നേര്‍പ്പിച്ച് ഉപയോഗിക്കേണ്ടതുണ്ട്. നേര്‍പ്പിക്കുമ്പോള്‍ അതിനായി ഒലീവ് ഓയില്‍ തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നാല്‍ ബദാം ഓയില്‍ പുറമേ ഉപയോഗിക്കുന്നതുപോലെ കഴിക്കാനും സാധിക്കും.