പുരുഷന്മാര്‍ ദിവസവും തക്കാളി കഴിച്ചാല്‍ ആ വലിയ പ്രശ്‌നം പരിഹരിക്കപ്പെടും!

Webdunia
വെള്ളി, 24 മെയ് 2019 (20:22 IST)
ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റങ്ങളും വന്ധ്യതയ്‌ക്ക് കാരണമാകുന്നുണ്ട്. ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നമാണിത്.

സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. ശുക്ലത്തിലെ അപാകങ്ങള്‍, ലൈംഗീക ബന്ധത്തിലെ അപാകങ്ങള്‍ എന്നിവയാണ് പരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമെ ബീജസംഖ്യയിലെ കുറവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് കണക്ക്. എന്നാല്‍ ചിലരില്‍ ഇതിന്റെ അളവ് കുറയുന്നതാണ് പ്രശ്നകാരണമാകുന്നത്.

തക്കാളി പുരുഷ ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ബീജം ഉത്പാദിപ്പിക്കാനും തക്കാളി സഹായിക്കും.

പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തടയുന്നു. ബ്രിട്ടന്‍സ് ഇന്‍ഫര്‍ട്ടിലിറ്റി നെറ്റ് വര്‍ക്കിന്റെ വ്യക്താവാണ് ഒഹിയോയിലെ ക്ളെവലാന്‍ഡ് ക്ലീനിക്ക് നടത്തിയ പഠന റിപ്പോര്‍ട്ട് വിശദീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article