നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം കരസ്ഥമാക്കാന്‍ ഇവ പതിവാക്കാം

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (19:59 IST)
ലൈംഗിക ജീവിതത്തില്‍ പുരുഷന്മാരെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നമാണ് ഉദ്ധാരണമില്ലായ്‌മ. പങ്കാളിയെ തൃപ്‌തിപ്പെടുത്താന്‍ കഴിയാതെ വരുന്നതോടെ നിരാശയിലേക്ക് വീഴുന്നവരും ധാരാളമാണ്. മാ‍നസികവും  ശാരീരികമായ തകരാറുകള്‍ ഇതിനു കാരണമാകുന്നുണ്ട്.

ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഡ്രൈ നട്‌സും ഡ്രൈ ഫ്രൂട്‌സും ഇതിന് ഉത്തമമാണ്. ബാദമിലെ ആര്‍ജിനൈന്‍ എന്ന ഘടകം ലൈംഗിക ഉത്തേജനമുണ്ടാക്കും.

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ലിംഗോദ്ധാരണം ശക്തിപ്പെടുത്തും.

കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സും പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിക്കും. ദിവസവും 75 ഗ്രാം വാള്‍നട്‌സ് കഴിക്കുന്നത് ലൈംഗിക ശേഷി ഇരട്ടിയാക്കും. ബീജ ഗുണം വര്‍ദ്ധിക്കുകയും ചെയ്യും. പൈന്‍ നട്‌സും പുരുഷനെ ശക്തിപ്പെടുത്തും. ഉണക്ക മുന്തിരി പതിവാക്കുന്നതും ഈന്തപ്പഴം ദിവസേനെ കഴിക്കുന്നതും ലൈംഗിക ശേഷി ഇരട്ടിയാക്കി ഉദ്ധാരണത്തിന് കരുത്ത് പകരും.

അനുബന്ധ വാര്‍ത്തകള്‍

Next Article