പങ്കാളിയെ കളിയാക്കുന്ന ശീലമുള്ളവർ അറിയൂ !

വ്യാഴം, 7 ഫെബ്രുവരി 2019 (18:25 IST)
പങ്കാളിയെ എപ്പോഴും കളിയക്കുന്നത് ഒരു നല്ല സ്വഭാവമല്ല എന്നായിരിക്കും നമ്മുടെ ധാരണ. എന്നാൽ ആ ധാരണയെ മാറ്റി മറിക്കുന്ന വസ്തുതകളാണ് ഇപ്പോൽ പുറത്തു വരുന്നത്. പങ്കാളികളെ കളിയാക്കുന്ന ശീലം ഉണ്ടെങ്കിൽ അത് തുടർന്നോളു എന്നാണ് പുതിയ പഠനം പറയുന്നത്.
 
ഇത്തരം പ്രണയികളുടെയും ദമ്പതികളുടെയും ബന്ധം കൂടുതൽകാലം നീണ്ടു നിൽക്കുന്നതും സുന്ദരവുമായിരിക്കും എന്നാണ് ക്യാൻസാസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കളിയാക്കുകയും ആ തമാശ ആസ്വദിക്കുകയും ചെയ്യുന്നവർ കൂടുതൽ കാലം ഐക്യത്തോടെയും സന്തോഷത്തോടെയും ജീവിക്കും എന്നും ആയുസ് വർധിക്കുമെന്നുമാണ് കണ്ടെത്തൽ.
 
1,50,000 പേരിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഇത്തരം ഒരു കണ്ടെത്തലിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്. എന്നാൽ പങ്കാളിക്ക് ആസ്വദിക്കാൻ സാധിക്കുന്ന കളിയാക്കലുകൾ മാത്രമേ പാടുള്ളു എന്നും തമാശകൾ അതിരുവിട്ടാൽ അപകടമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. പങ്കാളിയെ തളർത്തുന്ന തരത്തിലുള്ള കളിയാക്കലുകളാണ് നടത്തുന്നത് എങ്കിൽ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്നും പഠനം പറയുന്നു.
 
കുട്ടിത്തം കൈവിടാത്ത തരത്തിലൂള്ള പെരുമാറ്റം പ്രണയികളിലും ദമ്പതികളിലും ബന്ധത്തെ കൂടുതൽ ഊശ്മളമാക്കും. എന്നുമാത്രമല്ല പങ്കാളിയോടൊപ്പം ഏറെ സുരക്ഷിത്വവും തോന്നുകയും ചെയ്യും. സന്തോഷകരമായ കളിയാക്കലുകൾ വൈകാരികമായ ഇഴയടുപ്പം വർധിപ്പിക്കുമെന്നും ഇത് ആയുസ് വർധിക്കുന്നതിന് കരണമാകും എന്നുമാണ് പഠനം പറയുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍